20 രൂപയുടെ നാണയം പുറത്തിറക്കുമെന്ന് നിർമല സീതാരാമൻ

ഇന്ത്യയില്‍ കൂടുതല്‍ നാണയങ്ങള്‍ ഇറക്കുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപനം. ഒന്ന്, രണ്ട്, അഞ്ച്, 10, 20 രൂപയുടെ പുതിയ നാണയങ്ങള്‍ ഉടൻ പ്രാബല്യത്തിലാകുമെന്നാണ് ബജറ്റ് അവതരണനത്തിനിടെ കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പുതിയ നാണയങ്ങള്‍ മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കും. ഇത് ഉടന്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രമന്ത്രി അറിയിച്ചു.

പുതിയ നാണയങ്ങള്‍ കാഴ്ച പരിമിതിയുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയുന്ന വിധത്തിലുള്ളതായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനായി നാണയത്തില്‍ സവിശേഷ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ 10 രൂപയുടെ വരെ നാണയങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ 20 രൂപയുടെ നാണയങ്ങള്‍ പുതുതാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More