എംഎൽഎ ബാറ്റ് കൊണ്ടടിച്ചിട്ടും ജെസിബി ഉപയോഗിച്ച് കെട്ടിടം പൊളിച്ചു നീക്കി നഗരസഭ

അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനായി എത്തിയ ഉദ്യോഗസ്ഥനെ എംഎല്‍എ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചോടിച്ചിട്ടും ചട്ടം ലംഘിച്ച കെട്ടിടം നഗരസഭ പൊളിച്ചുമാറ്റി നഗരസഭ. ഇന്‍ഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടമാണ് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്.

കെട്ടിടത്തിന്റെ ഉടമയായ ഭുരെ ലാല്‍ കെട്ടിടം പൊളിക്കുന്നതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഹര്‍ജി തള്ളിയതോടെയാണ് നഗരസഭ കെട്ടിടം പൊളിച്ചു നീക്കിയത്. ലാലിന് മൂന്ന് മാസം താത്കാലികമായി താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതോടെയാണ് എല്ലാ എതിര്‍പ്പുകളെയും മറികടന്ന നഗരസഭ കെട്ടിടം പൊളിച്ചുനീക്കിയത്.

നേരത്തെ കെട്ടിടം പൊളിച്ചു നീക്കാന്‍ എത്തിയപ്പോഴായിരുന്നു ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഭവം വലിയ വിവാദമായി. എംഎല്‍എയുടെ നടപടിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി വരെ രംഗത്തെത്തിയിരുന്നു. ആകാശിൻ്റെ നടപടിക്കു മുന്നിൽ പതറാതിരുന്ന നഗരസഭ ശക്തമായി മുന്നോട്ടുപോവുകയും ബഹുനില കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ മകനാണ് ആകാശ് വിജയവര്‍ഗിയ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top