Advertisement

കൂടെ നിന്നവർക്ക് നന്ദി; വ്യത്യസ്ത സ്പോൺസർമാരുടെ ബാറ്റുകൾ ഒരു ഇന്നിംഗ്സിൽ ഉപയോഗിച്ച് ധോണി

July 5, 2019
Google News 1 minute Read

തന്നെ പിന്തുണച്ച സ്പോൺസർമാർക്ക് നന്ദി അറിയിക്കാനെന്ന പേരിൽ ഒരു ഇന്നിംഗ്സിൽ തന്നെ വ്യത്യസ്ത ബാറ്റുകൾ ഉപയോഗിച്ച് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി. ഇപ്പോൾ ബാറ്റിൻ്റെ സ്പോൺസർ സ്പാർട്ടൻ ആണെങ്കിലും എസ്ജി, ബിഎഎസ് ബാറ്റുകളാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ധോണി ഉപയോഗിച്ചത്.

ഇന്നിംഗ്സിൽ അല്പ സമയം പിന്നിട്ടതിനു ശേഷമാണ് ധോണി ബാറ്റ് മാറ്റിയത്. ആദ്യം എസ്ജിയുടെ ബാറ്റുമായി ഇറങ്ങിയ ധോണി പിന്നീട് ബിഎഎസിലേക്ക് മാറുകയായിരുന്നു. ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലായിരുന്നു ധോണിയുടെ നന്ദി പ്രകടനം.

ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ധോനി അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പ് തന്നെ ധോനിയെ ബിഎഎസ് കമ്പനി പിന്തുണച്ചിരുന്നു. ലോകകപ്പില്‍ ഇങ്ങനെ വ്യത്യസ്ത കമ്പനികളുടെ ബാറ്റുകള്‍ ഉപയോഗിക്കുന്നതിന് ധോനി കൂടുതല്‍ പണം കമ്പനികളില്‍ നിന്ന് വാങ്ങുന്നുമില്ല.

ഏതെങ്കിലും ലോഗോയുടെ ബാറ്റുമായി ഒരു മത്സരം കളിക്കാന്‍ ഇറങ്ങുന്നതിന് 10-15 ലക്ഷം രൂപ വരെയാണ് ധോനി വാങ്ങുന്നത്. ധോനിക്ക് പണം ആവശ്യമില്ലെന്നും ആവശ്യത്തിനുള്ളത് അദ്ദേഹത്തിന് ലഭിച്ചു കഴിഞ്ഞുവെന്നും ധോണിയുടെ മാനേജര്‍ പറയുന്നു. നിലവില്‍ ധോനിയുമായി കരാര്‍ ഇല്ലെന്നാണ് ബിഎഎസും, എസ്ജിയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here