Advertisement

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്‌ ഇന്ന് അവതരിപ്പിക്കും

July 5, 2019
Google News 0 minutes Read

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്‌ ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ബജറ്റാകുമെന്നാണ് പ്രതീക്ഷകൾ. വളർച്ചാമുരടിപ്പ്, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുകയാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ള മുഖ്യ വെല്ലുവിളികൾ.

2022ൽ പുതിയ ഇന്ത്യ സൃഷ്ടിക്കുകയാണ്‌ ലക്ഷ്യമെന്ന് ഒന്നാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റിൽ വ്യക്‌തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. വളർച്ചാമുരടിപ്പ് അടക്കം സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരനിർദേശങ്ങൾ ബജറ്റിലുണ്ടാകും. സമ്പദ് വ്യവസ്ഥക്ക് പുതിയ ദിശാബോധം നൽകാനായിരിക്കും ധനമന്ത്രി നിർമലാ സീതാരാമന്റെ ശ്രമം.

ബാങ്കിങ് മേഖലയെ ശക്‌തിപ്പെടുത്തൽ പ്രധാന അജൻഡയാകും. ആരോഗ്യം, കാര്‍ഷികം, നൈപുണ്യ വികസനം, വ്യവസായം, പ്രതിരോധം, ശുചിത്വം തുടങ്ങിയ മേഖലകള്‍ക്ക് മുഖ്യപരിഗണന നൽകുമെന്നാണ് സൂചനകൾ. കാർഷിക മേഖലയിലെ ഉൽപാദനക്ഷമത വർധിപ്പിക്കാൻ ഗണ്യമായ മൂലധന നിക്ഷേപം വർധിപ്പിക്കേണ്ടതുണ്ട്. ആഭ്യന്തര വ്യാപാരത്തിന് ഇളവുകളും ജി.എസ്.ടി വരുമാനം വർധിപ്പിക്കാൻ നടപടികളും പ്രഖ്യാപിച്ചേക്കും. സര്‍ക്കാരിന്‍റെ ധനക്കമ്മി പരിധി വര്‍ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അധികവിഭവസമാഹരണം കേന്ദ്രത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്. നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള വലിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട്. ഓട്ടോമൊബൈല്‍, നിര്‍മാണ മേഖലകളെ വളര്‍ച്ചയിലേക്ക് തിരികെയെത്തിക്കാനും പ്രഖ്യാപനങ്ങളുണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here