രാജ്യാന്തര സര്‍വ്വകലാശാലയുടെ റേറ്റിങില്‍ ഫൈവ് സ്റ്റാര്‍ ലഭിച്ച മൂന്ന് ക്യാംപസുകളില്‍ ഒന്നായി ഹേരിയറ്റ് വാട്ട് യൂണിവേഴ്‌സിറ്റി

ദുബായിൽ നടന്ന സർവ്വകാലാശാല ബ്രാഞ്ചുകളുടെ ഗുണനിലവാര റേറ്റിംഗ് റിപ്പോർട്ട് പുറത്ത്. പരിഗണിക്കപ്പെട്ട 25 സ്ഥാപനങ്ങളില്‍ മൂന്ന് സര്‍വ്വകലാശാലകള്‍ക്കാണ് മികവിന്റെ ഫൈവ് സ്റ്റാര്‍ പദവി ലഭിച്ചത്.  മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി വേള്‍ഡ് വൈഡ്, ലണ്ടന്‍ ബിസിനസ്  ഹേരിയറ്റ് വാട്ട് യൂണിവേഴ്‌സിറ്റി എന്നിവയാണ് ഫൈവ്സ്റ്റാര്‍ പദവി ലഭിച്ച സര്‍വ്വകലാശാലകള്‍.

ദുബായിലെ നോളജ് ആന്റ് ഹ്യൂമൻ ഡവലപ്‌മെന്റ് അതോറിറ്റിയാണ് ഹയർ എജ്യുക്കേഷൻ ക്ലാസിഫിക്കേഷന്റെ ആദ്യ ഘട്ട റിപ്പോർട്ട് www.khda.gov.ae എന്ന വെബ്‌സൈറ്റിലൂടെ  പുറത്തു വിട്ടത്. ഫൈവ് സ്റ്റാര്‍ ലഭിച്ച മൂന്ന് ക്യാംപസുകളില്‍ ഒന്നായി ഹേരിയറ്റ് വാട്ട് യൂണിവേഴ്‌സിറ്റി. മലയാളിയായ ഡോ. വിദ്യാ വിനോദാണ് ഹേരിയറ്റ് വാട്ട് ദുബായ് ക്യാംപസിന്റെ സിഇഒ.

അധ്യാപന നിലവാരം, തൊഴില്‍ സാധ്യത, പഠനസൗകര്യങ്ങള്‍, രാജ്യാന്തര പ്രാതിനിധ്യം തുടങ്ങി എട്ട് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മികവിന്റെ പട്ടിക തയ്യാറാക്കിയത്. എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയ ഹേരിയറ്റ് വാട്ട് യൂണിവേഴ്‌സിറ്റിയ്ക്ക് ഐക്യകണ്‌ഠേനയാണ് ഫെവ് സ്റ്റാര്‍ റേറ്റിങ് നല്‍കാന്‍ സമിതി തീരുമാനിച്ചത്. കണ്ണൂര്‍ സ്വദേശിനിയായ ഡോ. വിദ്യാ വിനോദാണ് ഹേരിയറ്റ് വാട്ടിന്റെ ദുബായ് ക്യാംപസിനെ പ്രതിനിധീകരിക്കുന്ന സ്റ്റഡി വേള്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.

മൂന്ന് സർവ്വകലാശാല ബ്രാഞ്ചുകൾക്ക് 5 സ്റ്റാർ റേറ്റിംഗും, എട്ട് എണ്ണത്തിന് 4 സ്റ്റാറും, മൂന്നെണ്ണത്തിന് 3 സ്റ്റാറും, രണ്ടെണ്ണത്തിന് 2 സ്റ്റാറും ഒരെണ്ണത്തിന് 1 സ്റ്റാർ റേറ്റിംഗും ലഭിച്ചു. 16,517 വിദ്യാർത്ഥികൾ പാഠ്യവിഷയമാക്കിയ 282 പ്രോഗ്രാമുകളാണ് ആദ്യ സൈക്കിളിൽ ഉണ്ടായിരുന്നത്. ഇയർന്ന നിലവാരത്തിനു വേണ്ട എട്ട് ഘടകങ്ങളെ ആസ്പദമാക്കിയാണ് സർവ്വകാലാശാലകൾക്ക് റേറ്റിംഗ് നൽകുന്നത്. ഇവയിൽ നിന്നും ലഭിക്കുന്ന സ്‌ക്കോറിന്റെ അടിസ്ഥാനത്തിലാണ് റേറ്റിംഗ് നൽകുന്നത്.

ക്യൂഎസ് സ്റ്റാർസും കെഎച്ഡിഎയും സംയുക്തമായി ചേർന്നാണ് ഹയർ എജ്യുക്കേഷൻ ക്ലാസിഫിക്കേഷന് രൂപം നൽകിയിരിക്കുന്നത്. ഇത്തരം നടപടികൾ ഏതൊക്കെ ഗുണങ്ങളുള്ള സർവകലാശാലകൾ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വ്യക്ത നൽകുമെന്ന് സർവ്വകലാശാലകൾ അഭിപ്രായപ്പെട്ടു. സർവ്വകാലാശാലകളിലെ സുതാര്യത ഉറപ്പ് വരുത്താനും ദുബായിലെ വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടതാക്കാൻ ഇത് സഹായിക്കുമെന്നും മാഞ്ചസ്റ്റർ സർവ്വകലാശാല മിഡിൽ ഈസ്റ്റ് ഡയറക്ടർ റാൻഡ ബെസീസോ പറഞ്ഞു.

5 സ്റ്റാർ റേറ്റിംഗ് കിട്ടിയ സർവ്വകലാശാലകൾ

യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റർ വേൾഡ് വൈഡ്
ലണ്ടൺ ബിസിനസ്സ് സ്‌കൂൾ
ഹെരിയട്ട്-വാട്ട് യൂണിവേഴ്‌സിറ്റി

4 സ്റ്റാർ

എസ്പി ജെയ്ൻ സ്‌കൂൾ ഓഫ് ഗ്ലോബൽ മാനേജ്‌മെന്റ്
അമിറ്റി യൂണിവേഴ്‌സിറ്റി ദുബായ്
മണിപ്പാൽ യൂണിവേഴ്‌സിറ്റി
ഹൾട്ട് ഇന്റർനാഷണൽ ബിസിനസ്സ് സ്‌കൂൾ
സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ
ബിറ്റ്‌സ് പിലാനി
യൂണിവേഴ്‌സിറ്റി ഓഫ് ബ്രാഡ്‌ഫോർഡ്
മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി ദുബായ്

3 സ്റ്റാർസ്

എസ്എഇ ഇൻസ്റ്റിറ്റ്യൂട്ട്
യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റർ
മർദോക് യൂണിവേഴ്‌സിറ്റി, ദുബായ്

2 സ്റ്റാർസ്

ഇഎസ്എംഒഡി ഫ്രഞ്ച് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട്
ഇസ്ലാമിക് ആസാദ് യൂണിവേഴ്‌സിറ്റി

1 സ്റ്റാർ

ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ്‌സ് ആന്റ് ടെക്‌നോളജി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More