സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് യോഗം ഇന്ന്

സീറോ മലബാർ സഭയുടെ സ്ഥിരം സിനഡ് യോഗം ഇന്ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേരും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് യോഗം. എറണാകുളം-അങ്കമാലി അതിരൂപതയിലെ ആഭ്യന്തര തർക്കങ്ങൾ യോഗം ചർച്ച ചെയ്യും. വിമത വൈദികർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും പരിഗണിക്കുന്നുണ്ട്.
കർദിനാളിനെ ബഹിഷ്കരിക്കുമെന്ന വിമത വൈദികരുടെ പരസ്യ പ്രസ്ഥാവന കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിനാൽ തുടർ നടപടികൾ എങ്ങനെ വേണമെന്നതിൽ പ്രാഥമിക ധാരണ യോഗത്തിലുണ്ടാകും. റോമിലായതിനാൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ മുൻ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് യോഗത്തിൽ പങ്കെടുക്കില്ല. കർദിനാളടക്കം അഞ്ച് ആർച്ച് ബിഷപ്പുമാരാണ് സ്ഥിരം സിനഡ് അംഗങ്ങൾ. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here