ഭിന്നശേഷികാരനായ മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച പ്രതിയെ അഞ്ചല്‍ പൊലീസ് സംരക്ഷിക്കുന്നതായി പരാതി

കൊല്ലം അഞ്ചലില്‍ ഭിന്നശേഷികാരനായ മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ച പ്രതിയെ അഞ്ചല്‍ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തൊള്ളൂരില്‍ കിഴക്കതില്‍ ഭിന്നശേഷികാരനായ അശോകനെയാണ് കഴിഞ്ഞ 27ന് അയല്‍വാസിയായി സന്തോഷ് വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചത്.
ക്രൂരമായ മര്‍ദ്ദനത്തില്‍ അശോകന്റെ തലയ്ക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. സന്തോഷിനെതിരെ അശോകന്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന് അശോകന്‍ ആരോപിക്കുന്നു. സന്തോഷിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറായിട്ടില്ലെന്നാണ് വിവരം.
യാതൊരു കാരണവുമില്ലാതെയാണ് അശോകനെ സന്തോഷ് മര്‍ദ്ദിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
ജന്മനാ 90% വൈകല്യമുള്ളയാളാണ് അശോകന്‍. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശോകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പുനലൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here