Advertisement

അമേരിക്കക്കെതിരെ വീണ്ടും ഭീഷണിയുമായി ഇറാന്‍

July 6, 2019
Google News 0 minutes Read

അമേരിക്കക്കെതിരെ ഭീഷണിയുമായി വീണ്ടും ഇറാന്‍. തങ്ങളുടെ കൈവശം രഹസ്യ ആയുധമുണ്ടെന്നും പ്രകോപിച്ചാല്‍ അമേരിക്ക ദുഃഖിക്കേണ്ടി വരുമെന്നും ഇറാന്‍ സൈനിക കമാന്‍ഡര്‍ അലിറിസ സബാഹി ഫര്‍ദിന്റെ മുന്നറിയിപ്പ്. അമേരിക്കക്ക് ഇറാന്റെ ശക്തി നന്നായി അറിയാവുന്നത് കൊണ്ടാണ് ഹോര്‍മുസ് കടലിടുക്ക് കടന്ന് വരാത്തതെന്നും സൈനിക കമാന്‍ഡര്‍ അവകാശപ്പെട്ടു.

അമേരിക്ക തെറ്റ് ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നും തങ്ങളുടെ കൈവശം രഹസ്യആയുധമുണ്ടെന്ന അവകാശവാദവുമായി ഇറാന്‍ സൈനിക കമാന്‍ഡര്‍ അലിറിസ സബാഹി ഫര്‍ദാണ് രംഗത്തെത്തിയത്. ടെഹ്‌റാനില്‍ ഒരു ഔദ്യോഗിക പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അല്‍ അന്‍ബിയ എയര്‍ ഡിഫന്‍സ് ബേസിലെ കമാന്‍ഡറായ സബാഹി ഫര്‍ദ് ഭീഷണി സ്വരത്തില്‍ സംസാരിച്ചത്. തങ്ങളുടെ പ്രതിരോധശക്തിയെ കുറിച്ച് ശത്രുക്കള്‍ക്ക് നന്നായി അറിയാം.

200 മൈല്‍ അകലെ ഹോര്‍മുസ് കടലിടുക്ക് കടന്ന് വരാന്‍ അവര്‍ ശ്രമിക്കാത്തത് ഇറാന്റെ ശക്തിയെ കുറിച്ചുള്ള ബോധ്യമുള്ളത് കൊണ്ടാണെന്നും ഫര്‍ദ് വ്യക്തമാക്കി. അമേരിക്ക ഒരു പിഴവ് വരുത്തിയാല്‍ അത് അവസാനത്തേതാവും എന്നും ഫര്‍ദ് താക്കീത് നല്‍കി. ആണവകരാര്‍ പ്രകാരമുള്ള യുറേനിയം സംമ്പുഷ്ഠീൂകരണ പരിധി ഇറാന്‍ ലംഘിച്ചതിന് പിന്നാലൊയണ് അമേരിക്കക്ക് ഭീഷണിയുമായി ഇറാന്‍ സൈനിക കമാന്‍ഡര്‍ സബാഹി ഫര്‍ദ് രംഗത്തെത്തിയത്. ഹോര്‍മുസ് കടലിടുക്കില്‍ ഇന്ധന കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here