Advertisement

കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ

July 6, 2019
Google News 0 minutes Read

കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. പി.ജെ ജോസഫിനെ പിന്തുണയ്ക്കുന്ന 15 പേർ യോഗത്തിൽ പങ്കെടുക്കും. ജോസ് കെ.മാണി വിഭാഗം പാർട്ടി പിളർത്തിയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ യോഗം ചർച്ച ചെയ്യും.

ജോസ് കെ.മാണിക്കെതിരായ നിയമ നടപടികളും അദ്ദേഹത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾക്കെതിരായ കൂറുമാറ്റ നിരോധന നിയമത്തിന്റെ സാധ്യതകളും പരിശോധിക്കുമെന്നാണ് സൂചന. സംസ്ഥാന കമ്മിറ്റി വിളിച്ച് പുതിയ ചെയർമാനെ തെരഞ്ഞെടുക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.

കാരുണ്യ പദ്ധതി പിൻവലിച്ചതിനെതിരെ പാർട്ടി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയും കൊച്ചിയിൽ രാവിലെ നടക്കും. പി.ജെ ജോസഫ്, സി.എഫ് തോമസ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. ഇതിന് ശേഷമാണ് ഉന്നതാധികാര സമിതി യോഗം ചേരുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here