സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് പോലുമില്ലാത്ത കെട്ടിടത്തില്‍

വര്‍ഷങ്ങളായി സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കേറ്റ് പോലുമില്ലാത്ത കെട്ടിടത്തില്‍. വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡം കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വിദ്യാഭ്യാസ വകുപ്പ് തന്നെ പലതവണ സ്‌കൂളിനെതിരെ രംഗത്ത് വന്നിരുന്നു .
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ശമ്പളം പോലുമില്ലാതെ അധ്യാപകര്‍ ദുരിതത്തിലായ വാര്‍ത്ത കഴിഞ്ഞ ദിവസം ട്വന്റി ഫോര്‍ പുറത്തു വിട്ടിരുന്നു.ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇതേ സ്‌ക്കൂളിന്റെ പ്രവര്‍ത്തനവും. 2000ലാണ് കടമ്പൂര്‍ സ്‌കൂളിന് ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കുന്നത്. എന്നാല്‍ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെയും കേരള എജുക്കേഷന്‍ ചട്ടം പാലിക്കാതെയും ഹയര്‍ സെക്കന്‍ഡറിയിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗം ക്ലാസുകള്‍ കടമ്പൂര്‍ ഇംഗ്ലീഷ് സ്‌കൂളിലേക്ക് മാറ്റി. ഹയര്‍സെക്കന്‍ഡറി ബാച്ചിന് അനുവദിക്കപ്പെട്ട കെട്ടിടത്തില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് കടമ്പൂര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
മാത്രമല്ല 2010ഓടെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ യാതൊരു വിധ മാനദണ്ഡം പാലിക്കാതെ പൂര്‍ണമായും സിബിഎസ്ഇ ബ്ലോക്കിലേക്ക് മാറ്റി. അപ്പോഴും മാറ്റിയ കെട്ടിടത്തിനാകട്ടെ പഞ്ചായത്ത് അധികൃതര്‍ ഉറപ്പു വരുത്തേണ്ട ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലുമില്ലാതെ. അതേസമയം ഹയര്‍സെക്കന്‍ഡറി ബാച്ചിന് അനുവദിക്കപ്പെട്ട കെട്ടിടത്തില്‍ തന്നെയാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് മാനേജരുടെ വാദം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here