കോഴിക്കോട് ഫറൂക്കിലെ പഴയ ഇരുമ്പുപാലം സുരക്ഷാ ഭീഷണിയിൽ

കോഴിക്കോട് ഫാറൂഖിലെ പഴയ ഇരുമ്പുപാലം സുരക്ഷാ ഭീഷണിയിൽ. പാലത്തിൽ ഗതാഗത കുരുക്കും രൂക്ഷമാവുകയാണ്. ബ്രിട്ടീഷുകാർ നിർമിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാലം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
1833ലാണ് ബ്രിട്ടീഷുകാർ ചാലിയാറിന് കുറുകെ ഫറോക്കിൽ ഈ ഇരുമ്പു പാലം നിർമിക്കുന്നത്. ആദ്യ കാലത്ത് ട്രെയിൻ ഗതാഗതത്തിന് ഉപയോഗിച്ച പാലം പിന്നീട് റോഡ് ഗതാഗതത്തിന് വിട്ടു കൊടുക്കുകയായിരുന്നു. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലം ഇന്ന് തകർച്ച ഭീഷണി നേരിടുകയാണ്. പാലത്തിൽ വിള്ളലുകളും രൂപപ്പെട്ടു തുടങ്ങി.
നേരത്തെ സ്ഥാപിച്ച സിഗ്നൽ പ്രവർത്തന രഹിതമായതിനാൽ, ഇരുഭാഗത്ത് നിന്നും ഒരേ സമയം വാഹനങ്ങൾ പാലത്തിലേക്ക് കടക്കും. ഇത് പാലത്തിൽ ഗതാഗത കുരുക്കും രൂക്ഷമാക്കുന്നു. പാലത്തിന്റെ കമാനങ്ങൾ അടർന്നു വീഴാനായ അവസ്ഥയിലായത് യാത്രക്കാരിലും ഭീതിയുണർത്തുന്നു.
എന്നാൽ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് പാലത്തിന്റെ നിലവിലെ അവസ്ഥക്ക് കാരണം എന്നാണ് നാട്ടുകാർ പറയുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാലത്തിലെ അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here