Advertisement

കർണ്ണാടകയിൽ സർക്കാർ രൂപീകരിക്കുമെന്ന് അമിത് ഷാ

July 7, 2019
Google News 0 minutes Read

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന കർണ്ണാടകയിൽ സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കേരളം, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും ഭാവിയിൽ ബിജെപി അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്താൻ ബിജെപിക്ക് സാധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

കർണ്ണാടകയിൽ സഖ്യ സർക്കാരിനെ പ്രതിസന്ധിയിലാക്കി കോൺഗ്രസിൽ നിന്നും ജനതാദളിൽ നിന്നുമുള്ള പതിനൊന്ന് എംഎൽഎമാർ ശനിയാഴ്ച സ്പീക്കർ രമേശ് കുമാറിന്റെ ഓഫീസിലെത്തി രാജിക്കത്ത് നൽകിയിരുന്നു. ഒരാൾ നിയമസഭാ സെക്രട്ടേറിയറ്റിലെത്തിയും രാജിക്കത്ത് നൽകിയിരുന്നു.

കർണ്ണാടക കോൺഗ്രസിൽ പ്രശ്‌നങ്ങൾ ആരംഭിച്ചിട്ട് കുറേ നാളുകളായെങ്കിലും ഇത് ആദ്യമായാണ് പ്രശ്‌നങ്ങൾ ഇത്ര വഷളാകുന്നത്. കർണ്ണാടക കൈവിട് പോയാൽ കോൺഗ്രസിന്റെ ഫണ്ടിനെ ബാധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here