Advertisement

രണ്ട് മക്കള്‍ക്ക് സെറിബ്രല്‍ പാള്‍സി, ഒരു കുഞ്ഞിന് കാന്‍സര്‍, മാസം മരുന്നിന് വേണ്ടത് 80,000 രൂപ; കനിവുതേടി കുടുംബം

May 17, 2024
Google News 5 minutes Read
Man seeks help to treat three daughters Cerebral palsy

പേരൂര്‍ക്കട സ്വദേശിയായ സതീഷിനും ബിന്‍സിക്കും മൂന്ന് പെണ്‍മക്കളാണ്. പക്ഷേ ഓമന മക്കളില്‍ മൂന്നുപേരും രോഗബാധിതരായതോടെ ഇന്നീ വീട്ടില്‍ കണ്ണീരും നെടുവീര്‍പ്പുകളുമേയുള്ളൂ. സെറിബ്രല്‍ പാള്‍സി രണ്ട് കുട്ടികളെ തളര്‍ത്തി കളഞ്ഞു. ഒരാളെ പിടികൂടിയത് ബ്രെയിന്‍ കാന്‍സറും. (Man seeks help to treat three daughters Cerebral palsy)

ബ്ലെസ്സിക്ക് വയസ്സ് 14, മൂന്ന് വയസ്സാണ് സാറയ്ക്ക്. രണ്ടാളെയും ജനിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ശരീരം ഇങ്ങനെ തളര്‍ത്തിക്കളയുന്ന സെറിബ്രല്‍ പാള്‍സി പിടികൂടി. നാലു വയസ്സുള്ള എയ്ഞ്ചലിനെ ആക്രമിച്ചത് ബ്രെയിന്‍ ക്യാന്‍സര്‍ എന്ന വില്ലനാണ് കുറച്ചെങ്കിലും എഴുന്നേറ്റ് നടക്കുന്നത് എയ്ഞ്ചല്‍ മാത്രമാണ്. പക്ഷേ അവള്‍ക്ക് ജീവിക്കാന്‍ ശാസ്ത്രക്രിയ വേണം. തുടര്‍ന്നും ചികിത്സിക്കണം. ബ്ലെസിക്കും, സാറക്കും ജീവിതകാലം മുഴുവനും ചികിത്സ ആവശ്യമാണ്. പക്ഷെ കൂലിപ്പണിക്കാരനായ സതീഷ് എങ്ങനെ മക്കളുടെ ചികിത്സ മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കയിലാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഒരു മാസത്തെ മരുന്നിന് മാത്രം ഏതാണ്ട് 80,000 രൂപയാകുമെന്ന് സതീഷ് പറയുന്നു. മരുന്നിനായി ഇതിനോടകം കൂറെ പണം വാങ്ങി. തുടര്‍ന്നുള്ള ചികിത്സക്കും, എയ്ഞ്ചലിന്റെ ശാസ്ത്രക്രിയകള്‍ക്കും ഉള്‍പ്പെടെ കോടികളാണ് വേണ്ടത്. ശസ്ത്രക്രിയ ഉടന്‍ നടത്തണമെന്നാണ് ഡോക്‌റ്റേഴ്‌സും പറയുന്നത്.

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ആശുപത്രിയിലാണ് എയ്ഞ്ചലിന്റെ ചികിത്സ. ആശുപത്രിയില്‍ ബെഡ് ഇല്ലാതെ വന്നാല്‍ ശസ്ത്രക്രിയ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നടത്തേണ്ടി വരുമെന്ന് കുടുംബം പറയുന്നു. എങ്ങനെയും മക്കളുടെ ജീവന്‍ നിലനിര്‍ത്തണം എന്ന് മാത്രമാണ് സതീഷിന്റെയും ബിന്‍സിയുടെയും പ്രാര്‍ത്ഥന. സന്മനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.

SARAH SB

D/O SATHEESH KUMAR T

A/C: 42930647924

BANK: STATE BANK OF INDIA

BRANCH: PEROORKADA-INDIRANAGAR

IFSC- SBIN0070434

Story Highlights : Man seeks help to treat three daughters Cerebral palsy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here