ബെഹ്ഷെറ്റ്സ് എന്ന അപൂർവ്വ രോഗം ബാധിച്ച് 25 കാരി; ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

അപൂർവ്വ രോഗം ബാധിച്ച് കിടപ്പിലായ 25 വയസ്സുകാരി ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു രോഗം ബാധിച്ച് കിടപ്പിലായ 25 വയസ്സുകാരി ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. നാലുലക്ഷം രൂപയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശി എൽവെറ്റ് റോസ് എബ്രഹാമിന്റെ ചികിത്സയ്ക്ക് അടിയന്തരമായി കണ്ടെത്തേണ്ടത്.
ആറു വർഷം മുമ്പാണ് എൽവെറ്റിന് ബെഹ്ഷെറ്റ്സ് (Behcet’s) എന്ന അപൂർവ്വ രോഗം ബാധിക്കുന്നത്. രക്തക്കുഴലുകളിൽ മുഴകൾ രൂപപ്പെടുന്നതാണ് രോഗാവസ്ഥ. ശരീരം മുഴുവൻ നീരുവെച്ചു. മൂക്കിൽ നിന്നും ഇടയ്ക്കിടെ രക്തം ഒഴുകും. അസഹ്യമായ ശരീര വേദനയും. കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും പരസഹായം വേണം.
എട്ടു മാസം കൊണ്ട് എടുക്കേണ്ട ഇഞ്ചക്ഷന് നാലുലക്ഷം രൂപ അടിയന്തരമായി കണ്ടെത്തണം. തുടർ ചികിത്സക്കും പണം ആവശ്യമാണ്. കൂലിപ്പണിക്കാരനായ അച്ഛൻറെ തുച്ഛ വരുമാനം എൽവെറ്റിൻറെ രണ്ടു സഹോദരങ്ങളുടെ പഠനത്തിനും വീട്ടു ചെലവിനും പോലും തികയില്ല.
ബാങ്ക് വിവരം
Name : ELVET ROSE ABRAHAM
Account No : 0678053000004879
IFSC Code : SIBL0000678
South Indian Bank, Nedumkandam
Google pay: 6238700216
Story Highlights : 25-year-old woman diagnosed with rare Behcet’s disease
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here