Advertisement

ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടി യുവാവ്

July 7, 2019
Google News 2 minutes Read

സുമനസ്സുകളുടെ സഹായം തേടുകയാണ് പെരുമ്പടപ്പ് പള്ളുരുത്തി സ്വദേശി വിനോയ് പിജി(23) എന്ന യുവാവ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിക്കു ശേഷമാണ് വിനോയ് ഓടിച്ചിരുന്ന ബൈക്ക് പള്ളിക്കത്തോട്- ചാവടിയ്ക്ക് സമീപമുള്ള പോസ്റ്റിലിടിച്ച് അപകടമുണ്ടാകുന്നത്. അപകടത്തില്‍ ചെറുകുടലിനും കരളിനുമേറ്റ ഗുരുതര പരിക്കിനെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിനോയ്.

ആന്തരിക അവയവങ്ങളിലേറ്റ പരിക്കിനെത്തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തിയെങ്കിലും തുടര്‍ ചികിത്സയ്ക്കായി പതിനഞ്ചു ലക്ഷത്തിലധികം രൂപ ചിലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് വിനോയുടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

നിര്‍ധന കുടുംബത്തിലെ അംഗമായ വിനോയുടെ ചികിത്സച്ചിലവിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് വിനോയിയുടെ കുടുംബം.

VINOY PG
Canera bank, A/C: 0731101042392
IFSC CODE: CNRB0000731
CANARA BANK: Thoppumpady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here