രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ ആശുപത്രിക്കുള്ള സര്‍ക്കാര്‍ പുരസ്‌കാരം അബീര്‍ ഹോസ്പിറ്റലിന്

ഒമാനിലെ അബീര്‍ ഹോസ്പിറ്റലിന് രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ ആശുപത്രിക്കുള്ള സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഗുണമേന്മയുള്ള ആരോഗ്യ പരിചരണവും മികച്ച സേവനവുമാണ് പുരസ്‌കാരത്തിനായി ഒമാന്‍ ആരോഗ്യ മന്ത്രാലയം പരിഗണിച്ചത്. 2018-2019 വര്‍ഷത്തെ ഏറ്റവും മികച്ച സ്വകാര്യ ആശുപത്രിക്കുള്ള പുരസ്‌കാരം ഒമാനിലെ അബീര്‍ ഹോസ്പിറ്റലിന് ലഭിച്ചു. ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ മന്ത്രാലയത്തിലെ ആസൂത്രണ വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ അലി ബിന്‍ താലിബ് അല്‍ ഹിനായി, പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്മെന്റ് ഡയരക്ടര്‍ ജനറല്‍ ഡോ മാസിന്‍ അല്‍ ഖബൂരി എന്നിവരില്‍ നിന്നും ഒമാനിലെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഡയരക്ടര്‍ ജംഷീര്‍ ഹംസ പുരസ്‌കാരം ഏറ്റുവാങ്ങി.
2018 മാര്‍ച്ചിലാണ് മസ്‌ക്കറ്റിലെ റുവിയില്‍ നൂറു ബെഡുകളോടെ അബീര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹോസ്പിറ്റല്‍ ഫാര്‍മസി അവാര്‍ഡും അബീറിന് ലഭിച്ചിരുന്നു. നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ഒമാനിലെ ജനങ്ങള്‍ ഗ്രൂപ്പില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്നും അബീര്‍ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ് പറഞ്ഞു. എല്ലാ വര്‍ഷവും മികച്ച സ്വകാര്യ ആശുപത്രിക്ക് ഒമാന്‍ ആരോഗ്യ വകുപ്പ് പുരസ്‌കാരം പ്രഖ്യാപിക്കാറുണ്ട്. മന്ത്രാലയം പ്രതിനിധികള്‍ നടത്തുന്ന നേരിട്ടുള്ള പരിശോധനയുടെയും പൊതുജനാഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here