കുമാരസ്വാമി രാജിവെയ്ക്കണമെന്ന് ബിജെപി; ബിജെപി നീക്കം ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ്

കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെയ്ക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും എത്രയും വേഗം കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. കർണാടകയിലെ കോൺഗ്രസ്,ജനതാദൾ എംഎൽഎമാരുടെ രാജിക്ക് പിന്നിൽ ബിജെപിയാണെന്ന ആരോപണം ശോഭ കരന്തലജെ നിഷേധിച്ചു.
BJP leader Shobha Karandlaje outside BS Yeddyurappa’s residence in Bengaluru: Karnataka CM HD Kumaraswamy should resign immediately. He has lost the majority. Congress MLAs have already resigned. He should make way for another govt. #Karnataka pic.twitter.com/hu2BvFrtaN
— ANI (@ANI) 8 July 2019
Karnataka BJP leader Shobha Karandlaje: We welcome Independent MLA Nagesh (who resigned as minister). We will accept anybody into our party who is from non-political dispensation. We’re not in touch with any rebels of the Congress and JD(S), as long as they are with their parties pic.twitter.com/YiEJ62tnSX
— ANI (@ANI) 8 July 2019
സംഭവത്തിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും എന്നാൽ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച എച്ച്.നാഗേഷിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അവർ വ്യക്തമാക്കി. കർണാടകയിൽ എങ്ങനെയെങ്കിലും ഭരണം നിലനിർത്താനുള്ള കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ശ്രമങ്ങൾക്കിടെയാണ് മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ എച്ച് നാഗേഷ് രാജിവച്ചത്. അതേ സമയം കർണാടകയിൽ സർക്കാരിനെ വീഴ്ത്താൻ ബിജെപി നടത്തുന്ന നീക്കങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ കർണാടകയിലെ സംഭവങ്ങളിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here