കര്‍ണ്ണാടകത്തില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

കര്‍ണ്ണാടകത്തില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് തീരുമാനം. രാജി തീരുമാനത്തില്‍ നിന്ന് പിന്മാറാത്ത പക്ഷം നാളെ തന്നെ വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടാന്‍ ഇരുപാര്‍ട്ടികളും തിരുമാനിച്ചു.
അതേസമയം, കര്‍ണ്ണാടക സര്‍ക്കാരിനെതിരായ നിക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന പ്രതിപക്ഷ ആക്ഷേപം ലോക്‌സഭയില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ലോക്‌സഭയില്‍ നിഷേധിച്ചു. ഇതിനിടെ സ്വതന്ത്ര അംഗം ആര്‍ ശങ്കര്‍ കൂടി
മന്ത്രിസ്ഥാനം രാജിവച്ചു.
കര്‍ണാടകയില്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ജെഡിഎസും കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയായിരുന്നു പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി സ്വതന്ത്ര അംഗം കൂടിയായ മന്ത്രിയുടെ രാജി. സ്വതന്ത്ര എംഎല്‍എയായ എച്ച് നാഗേഷാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് രാജി സമര്‍പ്പിച്ചു. നാഗേഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ഇതോടെ ബിജെപി പക്ഷത്തിന് നിയമസഭയില്‍ 106 ഉം കോണ്‍ഗ്രസ്സ് ജെഡിഎസ് സഖ്യത്തിന് കൂടി 105 ഉം ആയി അംഗസംഖ്യ. തുടര്‍ന്നാണ് അനുനയത്തിനൊപ്പം ഭീഷണിയും എന്ന നിലപാടിലെയ്ക്ക് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം നിലപാട് മാറ്റിയത്. രാജി പിന്‍ വലിച്ച സഖ്യത്തിനൊപ്പം നിന്നില്ലെന്‍കില്‍ അയോഗ്യരാക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടും എന്ന് വിമത എംഎല്‍എ മാരെ ഇരുപാര്‍ട്ടികളും അറിയിച്ചു. തിരുമാനം തിരുത്താന്‍ തയ്യാറായാല്‍ മന്ത്രി സ്ഥാനവും തിരിച്ച് വരുന്ന വര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
കര്‍ണ്ണാടകത്തിലെ പ്രതിസന്ദിയ്ക്ക് ഉത്തരവാദി ബിജെപി ആണെന്ന ആക്ഷേപം പാര്‍ട്ടി പാര്‍ലമെന്റില്‍ നിഷേധിച്ചു. ലോകസഭയില്‍ രാജ് നാഥ് സിംഗാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്,അതിനിടെ വിമത എംഎല്‍എ ഉച്ചയ്ക്ക് ശേഷം മുംബൈയില്‍ വീണ്ടും യോഗം ചേര്‍ന്നു. രാജി തിരുമാനത്തില്‍ ഉറച്ച നില്‍ക്കാനാണ് ധാരണ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here