പന്ത് കളിക്കുന്ന പശുവിന്റെ വീഡിയോയിൽ വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്: വീഡിയോ

അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ ആയിരുന്നു പശുവിൻ്റെ പന്തുകളി. ഗോവയിലെ മര്‍ഡോളില്‍ നിന്നുള്ള വീഡിയോയായിരുന്നു ഇത്. തന്‍റെഅടുത്തെത്തുന്ന പന്തിനെ പശു കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തുകയും മറ്റുള്ളവരെ സമീപത്തേക്ക് വരാന്‍ സമ്മതിക്കാതിരിക്കുന്നതുമണ് വീഡിയോയിലുള്ളത്.

വീഡിയോ പെട്ടെന്ന് വൈറലായി. ക്രിക്കറ്റ് നിരീക്ഷകൻ ഹർഷ ഭോഗ്‌ലെ അടക്കമുള്ളവർ ഇത് പങ്കു വെച്ചു. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിൽ വേദനിപ്പിക്കുന്ന ഒരു കഥയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോ ആണ് ഇത് റിപ്പോർട്ട് ചെയ്തത്.

വൈറലായ വീഡിയോക്ക് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് പശു പ്രസവിച്ചത്. കുഞ്ഞിനെ ഓമനിച്ച് കൊതി തീരും മുൻപേ വാഹനമിടിച്ച് പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്. കുഞ്ഞ് ചത്തതിന് ശേഷം പശു വളരെ അസ്വസ്ഥ പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. പലപ്പോഴും അപകടം നടന്ന സ്ഥലത്ത് പശു അലഞ്ഞു തിരിയുകയായിരുന്നുവെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തി.

പന്ത് തന്‍റെ കുട്ടിയാണെന്ന ധാരണയിലാണ് ചേര്‍ത്തു നിര്‍ത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തില്‍ ചത്തു പോയ തന്‍റെ കുഞ്ഞാണെന്ന ധാരണയിലാണ് പശു പന്തിനെ സമീപിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More