Advertisement

കായംകുളം എംഎൽഎ യു പ്രതിഭയുടെ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

July 8, 2019
Google News 0 minutes Read

കായംകുളം എംഎൽഎ യു പ്രതിഭയുടെ ഭർത്താവിനെ നിലമ്പൂരിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈദ്യുതബോർഡ് ജീവനക്കാരനായ കെ ആർ ഹരിയെയാണ് വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മദ്യപാനമാണ് മരണ കാരണമെന്നും ആത്മഹത്യയിൽ ആർക്കും പങ്കില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു

2001 ഫെബ്രുവരി നാലിനാണ് യു പ്രതിഭയും ഹരിയും വിവാഹിതരാകുന്നത്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. വർഷങ്ങളായി കുംടുംബത്തിൽ നിന്ന് അകന്നു കഴിയുന്ന ഹരിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രതിഭ നൽകിയ ഹർജി ആലപ്പുഴ കുടുംബ കോടതിയുടെ പരിഗണനയിലാണ്.ആലപ്പുഴ തകഴി സ്വദേശിയാണ് മരിച്ച ഹരി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here