Advertisement

മാധ്യമപ്രവർത്തകനോട് പൊതുവേദിയിൽ വെച്ച് തട്ടിക്കയറി കങ്കണ റണാവത്ത്; വിവാദം: വീഡിയോ

July 8, 2019
Google News 4 minutes Read

മാധ്യമപ്രവർത്തകനോട് പൊതുവേദിയിൽ വെച്ച് തട്ടിക്കയറി ബോളിവുഡ് നടി കങ്കണ റണാവത്ത്. തൻ്റെ മുൻ ചിത്രം ‘മണികർണ്ണിക’യ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന പേരിലാണ് കങ്കണ മാധ്യമ പ്രവർത്തകനോട് തട്ടിക്കയറിയത്. തൻ്റെ പുതിയ ചിത്രം ‘ജഡ്ജ്‌മെന്റല്‍ ഹെ ക്യാ’ യുടെ ഗാനങ്ങളുടെ റിലീസിങ് വേദിയില്‍ വച്ചാണ് താരം പിടിഐ മാധ്യമ പ്രവര്‍ത്തകനുമായി തര്‍ക്കിച്ചത്.

‘മണികർണിക’യ്ക്കെതിരെ മോശമായി ട്വീറ്റ് ചെയ്തുവെന്നായിരുന്നു കങ്കണയുടെ ആദ്യ ആരോപണം. ദേശ സ്‌നേഹവുമായി ബന്ധപ്പെട്ട സിനിമ എടുത്തതിന്റെ പേരില്‍ താന്‍ തീവ്ര ദേശീയ വാദിയാണെന്ന് മാധ്യമപ്രവർത്തകൻ പ്രചരിപ്പിച്ചുവെന്നും കങ്കണ പറഞ്ഞു. എന്നാൽ മണികർണികയെപ്പറ്റി താൻ യാതൊന്നും ട്വീറ്റ് ചെയ്തിട്ടില്ലെന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞു.

മണികര്‍ണികയുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറോളം വാനിറ്റി വാനില്‍ തന്നെ ഇന്റര്‍വ്യൂ ചെയ്തുവെന്നും നമ്മൾ ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചുവെന്നും കങ്കണ പറഞ്ഞതിനെയും മാധ്യമ പ്രവർത്തകൻ നിരാകരിച്ചു. മൂന്നു മണിക്കൂർ ഇൻ്റർവ്യൂ നടത്തിയിട്ടില്ലെന്നറിയിച്ച മാധ്യമപ്രവർത്തകൻ നിങ്ങൾ അധികാര സ്ഥാനത്തിരിക്കുന്നവരാണെന്നു കരുതി തന്നെ ഭയപ്പെടുത്താമെന്ന് കരുതരുതെന്നും പ്രതികരിച്ചു. തനിക്ക് പേഴ്സണൽ മെസേജ് അയച്ചില്ലേ എന്ന കങ്കണയുടെ ചോദ്യത്തിന് മെസേജിൻ്റെ സ്ക്രീൻ ഷോട്ട് കാണിക്കാൻ മാധ്യമ പ്രവർത്തകൻ ആവശ്യപ്പെട്ടു. സ്ക്രീൻ ഷോട്ട് പിന്നീട് കാണിക്കാം എന്നായിരുന്നു കങ്കണയുടെ മറുപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here