Advertisement

കാൻസർ ചികിത്സയ്ക്ക് പത്ത് വയസുകാരൻ സുമനസുകളുടെ സഹായം തേടുന്നു

July 9, 2019
Google News 1 minute Read

കാൻസർ ബാധിതനായ പത്തു വയസുകാരൻ ചികിത്സാ സഹായം തേടുന്നു. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ ഹരിദാസിന്റെ മകൻ അഭിനവാണ് സുമനസുകളുടെ സഹായം തേടുന്നത്. മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കും കീമോ തെറാപ്പിക്കും ഉൾപ്പെടെ നാൽപത് ലക്ഷത്തിലധികം രൂപ ഇതുവരെ വേണ്ടിവന്നു. ഒരു ലക്ഷം രൂപയോളം വില വരുന്ന മരുന്ന് ആറ് മാസം തുടർച്ചയായി കഴിക്കണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബം തുടർന്നുള്ള ചികിത്സയ്ക്കും മരുന്നുകൾക്കുമായി എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്.

2010 ലാണ് അഭിനവിന് ആദ്യമായി രക്തത്തിൽ കാൻസർ ബാധ കണ്ടെത്തുന്നത്. ഒൻപത് വർഷത്തോളം തിരുവനന്തപുരം ആർസിസിയിൽ ചികിത്സ നടത്തി. രണ്ട് മാസം മുൻപ് ആർസിസിയിൽ നടന്ന രക്ത പരിശോധനയിൽ മജ്ജയിലേക്ക് കാൻസർ വ്യാപിച്ചതായി കണ്ടെത്തി. തുടർന്ന് ഡോക്ടർ വി പി ഗംഗാധരന്റെ കീഴിൽ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ കീമോതെറാപ്പിയും റേഡിയേഷനും നടത്തി. കീമോതെറാപ്പിക്ക് മാത്രം പതിനെട്ട് ലക്ഷത്തിലധികം രൂപ ചിലവായി. തുടർന്ന് കൊച്ചി അസ്റ്റർ മെഡിസിറ്റിയിൽ മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തി. 25 ലക്ഷത്തോളം രൂപയാണ് ഇതിന് ചിലവായത്. അച്ഛന്റെ പേരിലുള്ള കായംകുളത്തെ വസ്തു വിറ്റും നാട്ടുകാരിൽ നിന്നും കടംവാങ്ങിയുമാണ് അഭിനവിന്റെ ചികിത്സ നടത്തുന്നത്.

Read more: അമലിന്റെ ജീവൻ രക്ഷിക്കാൻ നമുക്ക് കൈകോർക്കാം

ചെട്ടികുളങ്ങര ക്ഷേത്രത്തിൽ വർഷങ്ങളായി അന്നദാന വഴിപാട് നടത്തുന്ന ഓമനയുടെ ചെറുമകനാണ് അഭിനവ്. അച്ഛൻ ഹരിക്കും ക്ഷേത്രത്തിലെ കൺവെൻഷൻ ഓഫീസിൽ കഞ്ഞിവിളമ്പുന്ന ജോലിയാണ്. പുത്തനുടുപ്പും, പുസ്തകവും, ബാഗുമായി കുട്ടികൾ ആഹ്ലാദത്തോടെ സ്‌കൂളിൽ പോകുമ്പോൾ അഭിനവിന് അടുത്ത വർഷമെങ്കിലും സ്‌കൂളിൽ പോകുവാൻ സുമനസുകളുടെ സഹായം വേണം. അച്ഛൻ ഹരിദാസിന്റെ പേരിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ഹരിദാസ് വി എം

എസ്ബിഐ, ചെട്ടികുളങ്ങര

അക്കൗണ്ട് നമ്പർ: 67200347834

IFSC: SBIN0070934

മൊബൈൽ നമ്പർ: 9746616039

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here