Advertisement

അമലിന്റെ ജീവൻ രക്ഷിക്കാൻ നമുക്ക് കൈകോർക്കാം

June 11, 2019
Google News 2 minutes Read

വാഹനാപടകത്തിൽ ഗുരുതരമായി പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമൽ കൃഷ്ണ (20) സുമനസുകളുടെ സഹായം തേടുന്നു. നെയ്യാറ്റിൻകര സ്വദേശിയും കലൂരിൽ ബിബിഎ ഏവിയേഷൻ രണ്ടാം വർഷ വിദ്യാർത്ഥിയുമായ അമൽ, ജൂൺ മൂന്നിനാണ് അപകടത്തിൽപ്പെടുന്നത്. സ്‌പൈനൽ കോഡിന് ഉൾപ്പെടെയാണ് പരിക്കുള്ളത്. അരക്ക് കീഴ്‌പ്പോട്ട് തളർന്ന അവസ്ഥയിലുള്ള അമലിന് സ്‌പൈനൽ സർജറി ഉടൻ ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് മാത്രം മൂന്ന് ലക്ഷത്തിലധികം രൂപ ആവശ്യമായി വരും. അമലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി സുമനസുകളുടെ സഹായം തേടുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

സുഹൃത്തുക്കൾ റോഡിലിറങ്ങി പിരിച്ചും മറ്റുമാണ് ഇതുവരെയുള്ള ചികിത്സയ്ക്ക് പണം കണ്ടെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അമലിന് വേണ്ടി പ്രത്യേകം ക്യാംപെയ്‌നും ആരംഭിച്ചു. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അമലിന്റെ ജീവൻ നിലനിർത്തുന്നത്. എൻഐസിയുവിലായിരുന്ന അമലിനെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം എച്ച്ഡിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. സ്‌പൈനൽ സർജറി ഇന്ന് തീരുമാനിച്ചിരുന്നെങ്കിലും ആന്തരിക അവയവങ്ങൾക്കേറ്റ പരിക്ക് ഭേദമാകാത്തതു മൂലം മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് വരുന്ന പനിയും തിരിച്ചടിയാകുന്നുണ്ട്.

അമലിന്റെ ചികിത്സയ്ക്കായി ദിവസവും ഇരുപതിനായിരത്തിലധികം രൂപയാണ് വേണ്ടിവരുന്നത്. ഇന്നലെ നാൽപതിനായിരത്തിലധികം രൂപ ആവശ്യമായി വന്നു. ഇന്ന് ഇരുപത്തിയെണ്ണായിരം രൂപയുടെ ബില്ലാണ് അടച്ചത്. ഇരുവരെ മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചിലവായി. സർജറി വൈകുന്നതനുസരിച്ച് ആശുപത്രിയിലെ ചികിത്സയ്ക്കായി വലിയൊരു തുകയാണ് ദിവസവും ആവശ്യമായി വരുന്നത്. ലോട്ടറി കച്ചവടക്കാരനായ പിതാവ് അനിലിനും അമ്മ കൃഷ്ണകുമാരിക്കും അമലിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. സഹോദരി അമ്മുവിന്റെ വിവാഹം അടുത്ത മാസത്തേക്ക് തീരുമാനിച്ചിരുന്നെങ്കിലും അത് മാറ്റിയിരിക്കുകയാണ്.

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊടുങ്ങല്ലൂരിൽവെച്ച് ജൂൺ മൂന്നിന് വെളുപ്പിനായിരുന്നു അമലിനും രണ്ട് സുഹൃത്തുക്കൾക്കും പരിക്കേറ്റത്. ഡ്രൈവർ ഉറങ്ങിപ്പോയതോടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. പിൻ സീറ്റിൽ ഉറങ്ങുകയായിരുന്ന അമലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ എറണാകുളം അസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

KRISHNA KUMARI G M

SBI, NEYYATINKARA

ACC NO: 31975324562

IFSC CODE: SBIN0070042

CONTACT: 9074330891

ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യാൻ താൽപര്യമുള്ളവർക്ക് നമ്പർ ഇതോടൊപ്പം നൽകുന്നു- KRISHNA ANIL- 8086739841

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here