Advertisement

വ്യവസായ വകുപ്പിലെ എല്ലാ സേവനങ്ങളും ഏകജാലകമാക്കും : ഇപി ജയരാജൻ

July 9, 2019
1 minute Read

വ്യവസായ വകുപ്പിലെ എല്ലാ സേവനങ്ങളും ഏകജാലകമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. വ്യവസായ വാണിജ്യ വകുപ്പ് എറണാകുളത്ത് സംഘടിപ്പിച്ച വ്യവസായ അദാലത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിൽ തീർപ്പാകാതെ കിടന്ന 210 പരാതികളാണ് അദാലത്തിലെത്തിയത്.

വ്യവസായ മേഖലയിലെ സേവനങ്ങൾ പുതിയ സംരംഭകർക്ക് സഹായകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങൾ ഏകജാലക മാക്കുന്നത്. വിവിധ ഓഫീസുകളിൽ കയറിയിറങ്ങി വരുന്ന കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഇത് വഴി കുറക്കാനാകും. വ്യവസായ-വാണിജ്യ വകുപ്പും കെ-ബിപി യും ചേര്‍ന്ന് സംഘടിപ്പിച്ച ജനറല്‍ എഞ്ചിനീയറിംഗ് മേഖലയെ കുറിച്ചുള്ള ശില്‍പ ശാലയില്‍ കൂടുതല്‍ വ്യവസായങ്ങള്‍ കൊണ്ടു വരാന്‍ എഞ്ചിനീയറിങ് മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

അദാലത്തിൽ ജില്ലയിലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടന്ന 210 പരാതികളിൽ 122 പരാതികൾ പരിഹരിച്ചു. 17 പരാതികൾ പുതുതായി മന്ത്രിക്ക് നേരിട്ട് നൽകി. ഇതടക്കം 105 പരാതികൾ തുടർ നടപടികൾക്കായി മാറ്റി. വ്യവസായ സ്ഥാപനങ്ങളുടെ ജപ്തി നടപടികളുമായി ബന്ധപ്പെട്ട ആറ് പരാതികളും ലഭിച്ചു. വ്യവസായങ്ങൾ തുടങ്ങുന്ന ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ രണ്ട് മാസത്തിനുള്ളിൽ തീരുമാനമാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് പേരാണ് അദാലത്തിൽ പങ്കെടുക്കാനെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top