രണ്ട് ദിവസം കൊണ്ട് സ്വയം നിർമ്മിക്കാവുന്ന വീടുകൾ വിപണിയിലിറക്കി ആമസോൺ

രണ്ട് ദിവസം കൊണ്ട് സ്വയം നിർമ്മിക്കാവുന്ന കുഞ്ഞൻ വീടുകൾ വിപണിയിലിറക്കി ആമസോൺ. ഈ ത്രീ-ബെഡ്രൂം വീട് പണിയാനുള്ള സാമഗ്രികളുടെ വില 19,000 ഡോളറാണ്. കൃത്യമായി പറഞ്ഞാൽ 13,03,875 രൂപ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം മിനിയേച്ചർ വീടുകൾക്ക് വിദേശ രാജ്യങ്ങളിൽ പ്രചാരമേറുകയാണ്. പരിസ്ഥിതി സൗഹാർദ്ദമായ ഇത്തരം വീടുകൾ ആഢംബരം ഇഷ്ടപ്പെടാത്തവർക്ക് യോജിച്ചതാണ്.
100 മുതൽ 400 സ്‌ക്വയർ ഫീറ്റ് വരെ വിസ്തീർണത്തിൽ പണികഴിപ്പിക്കാവുന്ന ഇത്തരം വീടുകൾ പണി കഴിപ്പിക്കാനുള്ള കിറ്റിന് 5000 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്.
Read Also : ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വീട് ഈ ഇന്ത്യക്കാരന്റെയാണ് ! ചിത്രങ്ങൾ കണ്ടിട്ടുണ്ടോ ?
രണ്ട് തരം വീടുകളാണ് നിലവിൽ ആമസോണിൽ ഉള്ളത്. ഒന്ന് 113 അടി വിസ്തീർണമുള്ള തടികൊണ്ടുള്ള ക്യാബിനുകൾ അടങ്ങിയത്. ഇതിന്റെ വില 5,350 ഡോളറാണ്. വിശാലമായ കിടപ്പുമുറികൾ അടങ്ങുന്ന വീടുകൾക്ക് വില 20,000 ഡോളറാണ്.
തടികൾ, മേൽക്കൂരക്കുള്ള വസ്തുക്കൾ, ഗ്ലാസ്, ആണി, തുടങ്ങി വീട് പണിയാൻ് വേണ്ട എല്ലാ വസ്തുക്കളും ഈ കിറ്റിൽ ഉണ്ടാകും. ഇതിന്റെ ഷിപ്പിംഗ് സൗജന്യമാണ്. രണ്ട് പേർ ചേർന്നാൽ രണ്ട് ദിവസത്തിനകം ഈ വീട് പണികഴിപ്പിക്കാനാകുമെന്ന് ആമസോൺ അവകാശപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here