ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വീട് ഈ ഇന്ത്യക്കാരന്റെയാണ് ! ചിത്രങ്ങൾ കണ്ടിട്ടുണ്ടോ ?

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വീട് ഒരു ഇന്ത്യാക്കാരന്റേതാണ് എത്ര പേർക്കറിയാം ? നൂറ് കോടിക്ക് മുകളിൽ വിലമതിക്കുന്ന 27 നിലയുള്ള ഒരു വീട്…! ആന്റിലിയ എന്ന ഈ വീട് മുകേഷ് അംബാനിയുടേതാണ്.
പെർക്കിൻസ് ആന്റ് വില്യംസ് എന്ന ആർക്കിടക്ട് കമ്പനിയാണ് ഈ വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 27 നിലയാണ് വീടിനുള്ളതെങ്കിലും ഈ ഉയരത്തിൽ 60 നിലകൾ വരെ പണിയാൻ സാധിക്കുമായിരുന്നു.
എന്നാൽ സീലിങ്ങിന് സാധാരണയിൽ കവിഞ്ഞ് ഉയരം നൽകിയതുകൊണ്ടാണ് വീടിന് 27 നിലകളായത്. വീട് പരിപാലിക്കാനായി 600 ജോലിക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഭൂമികുലുകത്തെ പ്രതിരോധിക്കാൻ ഈ കെട്ടിടത്തിന് കഴിവുണ്ട്. റിക്ടർ സ്‌കെയിലിൽ 8 പോയിന്റ് വരെയുള്ള ഭൂമികുലുക്കം ചെറുക്കാൻ ഈ കെട്ടിടത്തിന് സാധിക്കും.
വീടിന്റെ ആദ്യത്തെ ആറ് നിലകളും അംബാനിക്കും കുടുംബത്തിനും വേണ്ടി മാത്രമുള്ളതാണ്. അടുത്ത നിലകളിലായി സലൂൺ, ഐസ്‌ക്രീം പാർലർ, ഗസ്റ്റ് സ്വീട്ട്‌സ് എന്നിവയാണ്. ഇതിന് പുറമെ 50 പേർക്ക് ഇരിക്കാവുന്ന പ്രൈവറ്റ് മൂവി തിയറ്റർ ഉണ്ട്. 168 കാറുകൾ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട് ഇവിടെ. 9 ഹൈ സ്പീഡ് എലിവേറ്ററുകളുമുണ്ട് ഇവിടെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here