സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രി എം എം മണി

സംസ്ഥാനത്ത് 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ശ്രമം തുടങ്ങി. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ആവശ്യത്തിന് ലൈൻ ഇല്ലാത്തത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായും മന്ത്രി പറഞ്ഞു. വൈദ്യുതിനിരക്ക് വർധന നാമമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി നിരക്ക് ഉയർത്തിയതിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ഇതുസംബന്ധിച്ചുളള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here