Advertisement

കൊട്ടക്കാമ്പൂർ ഭൂമിയിടപാട്; ജോയ്‌സ് ജോർജിനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് കോടതി തള്ളി

July 9, 2019
0 minutes Read

കൊട്ടക്കാമ്പൂർ ഭൂമിയിടപാടിൽ ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജിന് തിരിച്ചടി. ജോയ്‌സ് ജോർജിനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് കോടതി തള്ളി. കേസിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൊടുപുഴ കോടതി ഉത്തരവിട്ടു.

കൊട്ടക്കാമ്പൂർ ഭൂമി ഇടപാട് കേസിൽ ജോയ്‌സ് ജോർജിന് അനുകൂലമായ റിപ്പോർട്ടായിരുന്നു പൊലീസ് കോടതിയിൽ സമർപ്പിച്ചത്. കേസ് അന്വേഷിക്കാൻ മതിയായ രേഖകളില്ലെന്നും പണം നൽകിയാണ് ജോയ്‌സിന്റ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാർ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. ഒരു വർഷം മുമ്പായിരുന്നു ഈ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിലുള്ള കൊട്ടക്കമ്പൂരിൽ തനിക്കും കുടുംബത്തിനും ഭൂമിയുണ്ടെന്ന് നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ജോയ്‌സ് അറിയിച്ചിരുന്നു. വ്യാജരേഖ വഴിയാണ് ഇവിടെ ഭൂമി കൈവശപ്പെടുത്തിയത് എന്നതാണ് ജോയ്‌സിനെതിരായ പരാതി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top