ഗോവയിലും കോൺഗ്രസിന് തിരിച്ചടി; പത്ത് എംഎൽഎമാർ ബിജെപിയിലേക്ക്

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ഗോവയിലും കോൺഗ്രസിന് തിരിച്ചടി. ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവടക്കം 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവേൽക്കറുടെ നേതൃത്വത്തിലാണ് എംഎൽഎമാർ കൂടുമാറിയത്.
ബുധനാഴ്ച വൈകുന്നേരത്തോടെ ഗോവ നിയമസഭയിലെത്തിയ എംഎൽഎമാർ തങ്ങൾ കോൺഗ്രസ് വിടുകയാണെന്നും നിയമസഭയിൽ ഇനി പ്രത്യേക ഗ്രൂപ്പായി ഇരിക്കുമെന്നും സ്പീക്കറെ അറിയിച്ചു. ഇത് സംബന്ധിച്ച കത്തും സ്പീക്കർക്ക് കൈമാറി.
ഗോവ നിയമസഭയിൽ കോൺഗ്രസിനാകെ 15 എംഎൽഎമാരാണുള്ളത്. നാൽപത്ത് അംഗ ഗോവ നിയമസഭയിൽ നിലവിൽ ബിജെപിക്ക് 17 എംഎൽഎമാരാണുളളത് വിമത കോൺഗ്രസ് എംഎൽഎമാർ കൂടി ചേരുന്നതോടെ ബിജെപിയുടെ അംഗസംഖ്യ 27-ആവും. നിലവിൽ ഗോവ ഫോർവേർഡ് പാർട്ടിയുടേയും സ്വതന്ത്രൻമാരുടേയും പിന്തുണയോടെയാണ് ബിജെപി സംസ്ഥാനം ഭരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here