വയനാട്ടിൽ ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകി വനം വകുപ്പ്

വയനാട്ടിൽ ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാനയ്ക്ക് വനം വകുപ്പ് ചികിത്സ നൽകി. മയക്കു വെടി വച്ച ശേഷമാണ് ആനയെ ചികിത്സിച്ചത്. ആന ആരോഗ്യം വീണ്ടെടുക്കാൻ അമ്പത് ശതമാനം സാധ്യതയേ ഉള്ളുവെന്ന് വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.
ഇന്നലെ രാത്രി 8 മണിയോടെയാണ് കോഴിക്കോട് മൈസൂർ ദേശീയ പാതയിലെ പൊൻ കുഴി വനമേഖലയിൽ വച്ച് കാട്ടാനയെ ലോറി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന ഏറെ നേരം റോഡരികിൽ മുട്ടുകുത്തി നിന്ന ശേഷം കാട്ടിലേക്കു കയറി. രാവിലെ പത്തു മണിയോടെ വനം വകുപ്പ് വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്യത്തിൽ ആനയെ മയക്കു വെടി വച്ച ശേഷം ചികിത്സ നൽകി. കുങ്കിയാനകളെ ഉപയോഗിച്ച് ആനക്കുട്ടത്തെ അകറ്റിയ ശേഷമായിരുന്നു ചികിത്സ. ആന ആരോഗ്യം വീണ്ടെടുക്കാൻ 50 ശതമാനം സാധ്യതയേ ഉള്ളുവെന്ന് വനം വകുപ്പ് ഉദ്യാഗസ്ഥർ അറിയിച്ചു
തുടർന്നുള്ള ദിവസങ്ങളിലും ആന വനം വകുപ്പിന്റെ നിരീക്ഷണ ത്തിൽ ആയിരിക്കും. ആനയെ ഇടിച്ച ലോറിയുടെ ഡ്രൈവർ ബാലുശേരി സ്വദേശി ഷമീജി നെ വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here