ഡി.കെ ശിവകുമാർ മടങ്ങിയില്ലെങ്കിൽ അറസ്റ്റെന്ന് മുംബൈ പൊലീസ്; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കർണാടകയിലെ വിമത എംഎൽഎമാരെ കാണാൻ മുംബൈയിലെ ഹോട്ടൽ പരിസരത്തെത്തിയ കർണാടക മന്ത്രി ഡി.കെ ശിവകുമാർ ഉടൻ മടങ്ങണമെന്ന് മുംബൈ പൊലീസ്. ശിവകുമാർ തിരികെ പോകാൻ തയ്യാറായില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം ഹോട്ടൽ സ്ഥിതി ചെയ്യുന്ന പൊവേയ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന നിരോധനാജ്ഞ ജൂലായ് 12 വരെ തുടരും.
Mumbai: Section 144 (prohibits assembly of more than 4 people in an area) was imposed in Powai Police station limits with effect from July 9 to July 12 (both dates inclusive) because of “likelihood of breach of peace & disturbance of public tranquility” pic.twitter.com/H1ao2d1b3q
— ANI (@ANI) 10 July 2019
Read Also; സ്പീക്കർക്കെതിരെ കർണാടകത്തിലെ വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു
നാലുപേരിൽ കൂടുതൽ പ്രദേശത്ത് സംഘം ചേരുന്നത് നിരോധിച്ചിരിക്കുന്നതായും ജനങ്ങളുടെ ജീവിതത്തിനും സമാധാനപരമായ അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നടപടിയെന്നുമാണ് പൊലീസിന്റെ വിശദീകരണം. വിമത എംഎൽഎമാരെ കാണാനെത്തിയ ഡി.കെ ശിവകുമാറിനെ രാവിലെ ഹോട്ടലിന് മുന്നിൽ പൊലീസ് തടഞ്ഞിരുന്നു. വിമത എംഎൽഎമാരുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് നടപടി.
Read Also; കർണാടക പ്രതിസന്ധി; എംഎൽഎമാരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് തടഞ്ഞു
ജീവന് ഭീഷണിയുള്ളതായി വിമത എംഎൽഎമാർ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. അതേ സമയം ഡി.കെ ശിവകുമാറിനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും ഹോട്ടലിന് പുറത്ത് സംഘടിച്ചതോടെയാണ് ശിവകുമാറിനോട് പ്രദേശത്ത് നിന്നും തിരിച്ചു പോകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here