കൊല്ലം ബൈപ്പാസിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

കൊല്ലം ബൈപ്പാസിൽ കല്ലുന്താഴത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ആംബുലൻസ് കത്തി നശിച്ചു. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന മൂന്നുപേർക്ക് പരുക്കേറ്റു.

ആംബുലൻസിൽ ഡ്രൈവർ ഉൾപ്പെട നാല് പേരാണ് ഉണ്ടായിരുന്നത്. ആംബുലൻസ് ഡ്രൈവർ അരുണിനെ നിസ്സാര പരിക്കുകളോടെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയുമായി കൊട്ടാരക്കര ഹോസ്പിറ്റലിൽ എത്തിയ രോഗി റഹീല, ഇവരുടെ ഭർത്താവ് സൈദ് മുഹമ്മദ്, ഇവരുടെ മകൻ മുസ്താക്ക് മുഹമ്മദ് എന്നിവരാണ് ആംബുലൻസിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ. കാറിൽ ഉണ്ടായിരുന്ന വരെ കൊട്ടിയം കിംസിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More