പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നക്കേസിൽ പ്രതിയായ വളാഞ്ചേരി നഗരസഭാ കൗൺസിലർ ഷംസുദ്ദീൻ നടക്കാവിനെ അറസ്റ്റു ചെയ്യരുതെന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി. രണ്ടാം തവണ അഡ്വക്കേറ്റ് ബി എ ആളൂർ മുഖേന സമർപ്പിച്ച മുൻ ജാമ്യാപേക്ഷയിലാണ് ഇടക്കാല ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷ പതിനഞ്ചാം തീയതി പരിഗണിക്കും.
പീഡനക്കേസിൽ വളാഞ്ചേരി പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഷംസുദ്ദീൻ ഇന്ത്യോനേഷ്യയിലേക്കും തുടർന്ന് ദുബൈയിലേക്കും കടന്നിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ ഇന്ത്യയിൽ തിരിച്ചെത്തിയെന്നാണ് വിവരം.
കേസ് രജിസ്റ്റർ ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ഷംസുദ്ദീനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നേരത്തേ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഷംസുദ്ദീൻ മന്ത്രി കെ ടി ജലീലിന്റെ ബന്ധുവാണെന്നും സ്വാധീനം ഉപയോഗിച്ച് കേസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതായും പെൺകുട്ടിയുടെ ബന്ധുക്കൾ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. 16 കാരിയായ പെൺകുട്ടിയെ കഴിഞ്ഞ ജൂലൈയിൽ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here