Advertisement

ടിക്ക്‌ ടോക്ക് വീഡിയോയ്ക്കായി തടാകത്തിലിറങ്ങി നൃത്തം ചെയ്ത യുവാവ് മുങ്ങി മരിച്ചു

July 11, 2019
Google News 0 minutes Read

ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കവെ ഹൈദരാബാദില്‍ യുവാവ് തടാകത്തില്‍ മുങ്ങിമരിച്ചു. ബുധനാഴ്ച ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിലെ ദുലാപള്ളി തടാകത്തിലാണ് സംഭവം.

നരസിംഹ എന്ന് പേരുള്ള യുവാവാണ് മരിച്ചത്. ടിക് ടോക്കിലേക്കുള്ള വീഡിയോയ്ക്ക് വേണ്ടി പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം വെള്ളത്തില്‍ നൃത്തം ചെയ്യുകയായിരുന്നു ഇയാള്‍. പിന്നീട് നരസിംഹ ഒറ്റയ്ക്ക് വീഡിയോ എടുക്കാന്‍ നിന്നുകൊടുത്തു. ഇതിനിടെയാണ് അപകടമുണ്ടായത്. ഈ സമയം സുഹൃത്ത് ദൂരെ നിന്നും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു.

നീന്താനറിയാത്ത നരസിംഹയുടെ കാല്‍ വഴുതുകയും തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയുമായിരുന്നു. പ്രശാന്ത് ഒച്ചവെച്ചെങ്കിലും ആരും രക്ഷക്കെത്തിയില്ല. വ്യാഴാഴ്ചയാണ് പോലീസ് മൃതദേഹം കണ്ടെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here