തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും സംഘർഷം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വീണ്ടും സംഘർഷം. നേരത്തേ കോളേജിലെ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചതിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്. എസ്എഫ്‌ഐ പ്രവർത്തകരും ബിരുദ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. അതേസമയം, പ്രതികളെ സംരക്ഷിക്കാനാണ് പ്രിൻസിപ്പൽ ശ്രമിക്കുന്നതെന്ന ആക്ഷേപം ഉണ്ടായി.
അതിനിടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ എസ്എഫ്‌ഐ നേതാക്കൾ പുറത്താക്കി. പ്രിൻസിപ്പലും വിഷയത്തിൽ പ്രതികരിച്ചില്ല. സംഘർഷം അറിഞ്ഞില്ലെന്ന് മാത്രമാണ് പ്രിൻസിപ്പൽ പറഞ്ഞത്. മാധ്യമങ്ങളോട് പുറത്തുപോകാനും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ സംഘർഷമല്ല കോളേജിൽ നടന്നതെന്നാണ് എസ്എഫ്‌ഐ നേതാക്കളുടെ പ്രതികരണം. രണ്ട് ഡിപ്പാർട്ടുമെന്റുകൾ തമ്മിലുള്ള പ്രശ്‌നമാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് നേതാക്കൾ പറയുന്നത്.
എസ്എഫ്‌ഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here