ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചു; ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ നാലംഗ സംഘം തല്ലിച്ചതച്ചു

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലെ ഉന്നാവോയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെയാണ് നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചത്.
വൈകുന്നേരം ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിലെത്തിയപ്പോഴായിരുന്നു കുട്ടികള്‍ക്ക് നേരെ ആക്രമണം നടന്നത്. ജയ് ശ്രീറാം വിളിക്കാൻ നാലംഗ സംഘം ആവശ്യപ്പെട്ടപ്പോൾ കുട്ടികൾ വിസമ്മതിച്ചു. തുടർന്ന്, ഇവർ കുട്ടികളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും സൈക്കിളുകള്‍ നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം മദ്രസയില്‍ തിരിച്ചെത്തിയ കുട്ടികള്‍ അധികൃതരോട് വിവരങ്ങള്‍ പറയുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണെന്ന് മദ്രസ ഇമാം ആരോപിച്ചു. ആക്രമണത്തിന് പിന്നിലെ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ മാസം ഇത് രണ്ടാംതവണയാണ് ഉത്തര്‍പ്രദേശില്‍ ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കൂട്ട മര്‍ദനം നടക്കുന്നത്. ജൂലൈ നാലിന് ഓട്ടോ ഡ്രൈവര്‍ ആയ മുഹമ്മദ് ആതിബിനെ ഒരു സംഘം ആക്രമിച്ച് ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here