ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു

ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ യുവാവ് തടാകത്തിൽ മുങ്ങി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. 24കാരനായ നരസിംഹലു എന്ന യുവാവാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

സുഹൃത്തിനൊപ്പം തടാകത്തിൽ കുളിക്കാനെത്തിയപ്പോഴാണ് നരസിംഹലു വീഡിയോ പകർത്തിയത്. നരസിംഹലു ആഴമുള്ള ഭാഗത്തേക്ക് നീങ്ങുന്ന ദൃശ്യമായിരുന്നു സുഹൃത്ത് മൊബൈലിൽ പകർത്തിയത്.

നീന്തലറിയാത്ത യുവാവ് ആഴമുള്ള ഭാഗത്തേക്ക് എത്തിയപ്പോൾ മുങ്ങിപ്പോയി. സുഹൃത്ത് നിലവിളിച്ചതോടെ സമീപവാസികളെത്തി തിരച്ചിൽ നടത്തി. യുവാവിനെ തടാകത്തിന് പുറത്തേക്ക് എടുത്തപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top