Advertisement

നെട്ടൂരിലെ കൊലപാതകം; അർജുനെ കാണാനില്ലെന്ന് കാണിച്ച് അച്ഛൻ നൽകിയിരുന്ന ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കി

July 12, 2019
Google News 1 minute Read

നെട്ടൂരിൽ കൊല്ലപ്പെട്ട അർജുനെ കാണാനില്ലെന്നു കാണിച്ച് അച്ഛൻ എം.വി വിദ്യൻ സമർപ്പിച്ചിരുന്ന ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി തീർപ്പാക്കി. അർജുൻ കൊല്ലപ്പെട്ടെന്നും ഹർജിയിലെ ഏഴാം എതിർകക്ഷിയായ നിപിൻ ജൂഡ്‌സൺ ആണ് ഒന്നാം പ്രതിയെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

Read Also; നെട്ടൂർ കൊലപാതകം; മൂന്നാം തിയതി അർജുന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി; നാലാം തിയതി ചതുപ്പിൽ നിന്നും മൃതദേഹമെടുത്ത ശേഷം വലിയ കല്ല് കെട്ട് വീണ്ടും ചവിട്ടി താഴ്ത്തി

പനങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊലപാതക കുറ്റവും അനുബന്ധ വകുപ്പുകളും ഉൾപ്പെടുത്തിയെന്നും പൊലീസ് കോടതിയിൽ അറിയിച്ചു. അതേ സമയം പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി വിദ്യൻ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ടയാൾ അർജുൻ ആണ് എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലും അന്വേഷണം നടക്കുന്നതിനാലും ഹേബിയസ് കോർപ്പസ് ഹൈക്കോടതി തീർപ്പാക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here