സ്വാശ്രയ കോളേജുകളിൽ ഒഴിവു വരുന്ന എൻആർഐ സീറ്റുകളിലേക്ക് ഇതര സംസ്ഥാന വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീം കോടതി

സ്വാശ്രയ കോളേജുകളിൽ ഒഴിവു വരുന്ന എൻആർഐ സീറ്റുകളിലേക്ക് ഇതര സംസ്ഥാന വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാമെന്ന് സുപ്രീം കോടതി. മാനേജ്‌മെന്റുകളുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർദേശം. കേരളത്തിലെ വിദ്യാർത്ഥികളെ മാത്രമേ പ്രവേശിപ്പിക്കാൻ കഴിയൂവെന്ന സർക്കാർ നിലപാട് കോടതി തള്ളി.
ഈ നിലപാട് കേരള സർക്കാരിന് എങ്ങനെ സ്വീകരിക്കാനാകുമെന്ന് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. നാല് വർഷത്തെ മുൻകൂർ ബാങ്ക് ഗ്യാരന്റി നൽകണമെന്ന മാനേജ്മെന്റുകളുടെ ആവശ്യത്തിൽ കേസുള്ള വിവരം വിദ്യാർത്ഥികളെ മുൻകൂർ അറിയിക്കണമെന്ന് പ്രവേശന കമ്മീഷണർക്ക് നിർദേശവും നൽകിയിട്ടുണ്ട്. കേസിന്റെ അന്തിമവിധി അനുസരിച്ചാകും ബാങ്ക് ഗ്യാരന്റിയെന്നും കോടതി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here