‘പറയാൻ വേറെ വാക്കുണ്ട്, ഡാഷ് എന്ന് കണക്കാക്കിയാൽ മതി’; ബിജെപിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി

Pinarayi vijayan CPM pinarayi vijayan hospitalized

ബിജെപിയിലേക്ക് കൂടുമാറിയ കോൺഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് തങ്ങൾ ആദ്യമേ പറയുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസുകാർ എപ്പോഴാണ് ബിജെപിയിലേക്ക് ചേക്കേറുക എന്ന് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു പിണറായി.

ബിജെപി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ … പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് ആളെക്കൊടുക്കലാണ് കോൺഗ്രസിന്റെ പണിയെന്ന് സിപിഐഎം നേരത്തെ പറഞ്ഞതാണ്. കോൺഗ്രസിന്റെ അപചയത്തിൽ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോൺഗ്രസ്. രാജ്യം ഇത്തരത്തിൽ ഒരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ കോൺഗ്രസിനെപ്പോലൊരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോ? വൻതോതിൽ ജയിച്ചാൽ വിജയമേറ്റെടുക്കാൻ മാത്രമുള്ളതല്ല, കോൺഗ്രസിന്റെ ഉത്തരവാദിത്തം. അത് മറക്കരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top