Advertisement

നെട്ടൂർ കൊലപാതകം; അർജുന്റെ മാതാപിതാക്കളുടെ പരാതിയിൽ കൊച്ചി ഡിസിപി പൂങ്കുഴലി വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നു

July 13, 2019
Google News 1 minute Read

കുമ്പളത്ത് കൊലപ്പെട്ട അർജുന്റെ മാതാപിതാക്കളുടെ പരാതിയിൽ കൊച്ചി ഡിസിപി പൂങ്കുഴലി വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നു. പോലീസിന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. പനങ്ങാട് സിഐയോട് വിശദീകരണം തേടിയതായും പൂങ്കുഴലി 24 നോട് പറഞ്ഞു.

കുമ്പളത്ത് ലഹരി സംഘം കൊലപ്പെടുത്തിയ അർജുന്റെ മാതാപിതാക്കൾ പനങ്ങാട് പോലീസിന്റ അനാസ്ഥ ചൂണ്ടി കാട്ടി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ കൊച്ചി ഡിസിപി പൂങ്കുഴലി തീരുമാനിച്ചിരിക്കുന്നത്. മുഖ്യമായും അർജുന റ മാതാപിതാക്കളുടെ പരാതിയായിരിക്കും ഡിസിപി അന്വേഷിക്കുക. റിപ്പാർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി പനങ്ങാട് സി ഐ യോടും അന്നേ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 4 പോലീസുകാരോടും ഡിസിപി വിശദീകരണം തേടിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ തന്നെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഐജി വിജയ് സാഖ റേയ്ക്ക് കൈമാറുമെന്ന് പൂങ്കുഴലി പറഞ്ഞു.

Read Also : നെട്ടൂർ കൊലപാതകം; മൂന്നാം തിയതി അർജുന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി; നാലാം തിയതി ചതുപ്പിൽ നിന്നും മൃതദേഹമെടുത്ത ശേഷം വലിയ കല്ല് കെട്ട് വീണ്ടും ചവിട്ടി താഴ്ത്തി

അർജുന്റെ പിതാവിന്റെ പരാതി അന്വേഷിക്കുന്നതിൽ അനാസ്ഥ കാട്ടിയ പോലീസ് കാർക്കെതിരെ കൊലകുറ്റം ചുമത്തമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ശക്തമായ സമരവുമായി രംഗത്തുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here