കോട്ടയം മെഡിക്കൽ കോളേജിൽ സ്ത്രീയുടെ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

കോട്ടയം മെഡിക്കൽ കോളേജിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കാൻസർ വാർഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ചത്തോളം പഴക്കമുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് ശുചീകരണ തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് ആഴ്ചകൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
മെഡിക്കൽ കോളേജിനുള്ളിൽ കെ.എസ്ഇബി ഓഫീസിനും ക്യാൻസർ വാർഡിനും ഇടയിൽ കാട് പിടിച്ചു കിടന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത്.
അഴുകിയ നിലയിലുള്ള മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവം കൊലപാതകമോ ആത്മഹത്യയോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഗാന്ധിസ്റ്റർ പൊലീസ് ഇൻക്വിസ്റ്റ് നടപടികൾ നടത്തി അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജ് പരിസരത്തുവെച്ച് കാണാതായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here