ഗോവയിൽ ബിജെപി ഘടക കക്ഷി മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി

ഗോവയിൽ ബിജെപി ഘടക കക്ഷി മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കി. ഉപമുഖ്യമന്ത്രി വിജയ് സർദേശായ് അടക്കം നാല് മന്ത്രിമാർക്കാണ് മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് നിർബന്ധിത രാജി സമർപ്പിയ്‌ക്കേണ്ടി വന്നത്. കോൺഗ്രസ്സിൽ നിന്നും ബി.ജെ.പി യിലേക്ക് എത്തിയവരിൽ നാലു പേർ ഇന്ന് മന്ത്രിമാരായ് ഇന്ന് ഉച്ചയ്ക്ക് പകരം സത്യപ്രതിജ്ഞ ചെയ്യും. പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത് കാവ് ലങ്കർ ആണ് പുതിയ ഉപമുഖ്യമന്ത്രി.
രാഷ്ട്രിയത്തിന്റെ പുതിയ പാടങ്ങൾ രചിയ്ക്കുകയാണ് ബി.ജെ.പി ഗോവയിൽ. ഇതുവരെ സർക്കാരിന്റെ ഭാഗമായിരുന്ന ഗോവ ഫോർവേർഡ് പാർട്ടിയുടെ അംഗങ്ങളോടും സ്വതന്ത്ര അംഗത്തൊടും രാജി സമർപ്പിയ്ക്കാൻ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ സ്വമേധയാ രാജി നൽകണം എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസ്സം കോൺഗ്രസ്സിന്റെ പത്ത് എം.എൽ.എ മാർ ബി.ജെ.പി യിലെയ്ക്ക് മറുകണ്ടം ചാടിയിരുന്നു. ഇവർക്ക് മന്ത്രിസഭയിൽ അവസരം ഒരുക്കാനാണ് നിർബന്ധിത രാജി. മന്ത്രി പദവി നഷ്ടപ്പെട്ടവരിൽ ഉപമുഖ്യമന്ത്രി വിജയ് സർദേശായിയും അടങ്ങുന്നു. ജയേഷ് സാൽഗോൺങ്കർ, വിനോദ് പലിങ്കർ, രോഹൻ ഖാണ്ഡേ എന്നിവരാണ് മറ്റു മൂന്നു പേർ. ഇതുവരെ പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രകാന്ത കാവ്‌ലങ്കർ പുതിയ ഉപമുഖ്യമന്ത്രി ആകും. മന്ത്രിസഭയിൽ നിന്ന് ഘടകകക്ഷി മന്ത്രിമരെ ഒഴിവാക്കാൻ തിരുമാനിച്ചതായ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്ഥിതികരിച്ചു.
നാല് മന്ത്രിമാരെയും ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി രാജി സമർപ്പിയ്ക്കാൻ ആവശ്യപ്പെട്ടത്. അതേസമയം മന്ത്രിമാരെ ഒഴിവാക്കാനുള്ള തിരുമാനത്തിൽ ഗോവ ഫൊർ വേർഡ് പാർട്ടി പ്രതിഷേധിച്ചു. ഗോവയിൽ നില നിൽക്കുന്നത് എൻ.ഡി.എ സർക്കാരാണ്. എൻ.ഡി.എ കൈക്കൊള്ളത്ത ഒരു തിരുമാനം എങ്ങനെ മുഖ്യമന്ത്രിയ്ക്ക് കൈക്കൊള്ളാനാകും എന്ന് ജി.എഫ്.പി പ്രതികരിച്ചു. രാജ് ഭവനിലെ ഡർബാർ ഹളിൽ ഉച്ചയ്ക്ക് മുന്നിനാണ് ഇന്ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here