ആന്തൂരിലെ ആത്മഹത്യ; പൊലീസിനെ ഉപയോഗിച്ച് പ്രതിസ്ഥാനത്ത് നിന്ന് തലയൂരാനാണ് സിപിഎം ശ്രമമെന്ന് കെ.സുധാകരൻ

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ പൊലീസിനെ ഉപയോഗിച്ച് പ്രതിസ്ഥാനത്ത് നിന്ന് തലയൂരാനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് കെ.സുധാകരൻ എം.പി. അങ്ങനെ ചെയ്താൽ ഒരു കുടുംബത്തിന്റെ കൂട്ടക്കുരുതിക്ക് സിപിഐഎം ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും കെ.സുധാകരൻ പറഞ്ഞു.
സിപിഐഎം പല രീതിയിൽ ദ്രോഹിക്കുന്നുവെന്നും കുടുംബത്തിനെതിരെ പാർട്ടി അപവാദ പ്രചാരണം നടത്തുകയാണെന്നും ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദേശാഭിമാനി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. തന്റെ കുട്ടികൾക്കെതിരെ പോലും വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മക്കളുമായി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമാണെന്നും സാജന്റെ ഭാര്യ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here