Advertisement

തീവ്രവാദ സംഘടനാ സാന്നിദ്ധ്യം; തമിഴ്‌നാട്ടിൽ നാലിടങ്ങളിൽ എൻഐഎ റെയ്ഡ്

July 13, 2019
Google News 0 minutes Read

തീവ്രവാദ സംഘടനാ സാന്നിദ്ധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിൽ നാലിടങ്ങളിൽ എൻഐഎ റെയ്ഡ്. ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലർത്തുന്നവരുടെ വസതികൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. എൻഐഎ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്. ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയിൽ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു.

ശ്രീലങ്കൻ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് നേരത്തേ പരിശോധന നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ന് റെയ്ഡ് നടന്നത്.

ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ വിവിധയിടങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയിൽ 250 ഓളം പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടിരുന്നു. ശ്രീലങ്കയിലേതിന് സമാനമായി ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടതിന് റിയാസ് അബൂബക്കർ എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here