നേപ്പാളില്‍ കനത്ത മഴ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 21 പേര്‍ മരണപ്പെട്ടു

നേപ്പാളില്‍ കനത്ത മഴ തുടരുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 21 പേര്‍ മരണപ്പെട്ടു. നിരവധിപേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
നേപ്പാളില്‍ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് പ്രളയം ഏറെ നാശം വിതച്ചത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഉമാകാന്ത അധികാരി പറഞ്ഞു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന തലസ്ഥാന നഗരമായ കാണ്മഠുവിലെ പ്രധാന പാതകളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്.
മഴയ്ക്ക് ശമനമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നൂറുകണക്കിനു പേരെ പ്രളയാബാധിത മേഖലയില്‍ നിന്ന് ഒഴിപ്പിച്ചു കഴിഞ്ഞു. നിരവധി ഇടങ്ങള്‍ മഴയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. വീടുകള്‍ തകര്‍ന്നാണ് കൂടുതല്‍ ആളുകളും മരണപ്പെട്ടത്. വരും ദിവസങ്ങളിലും മഴശക്തമാകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്‍കുന്ന സൂചന. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങിലും മഴ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here