മലയാളി ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടിട്ടില്ലെന്ന് എന്‍ഐഎ

മലയാളി ഐഎസ് ഭീകരന്‍ അബ്ദുള്‍ റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടിട്ടില്ലെന്ന് എന്‍ഐഎ. കൃത്യമായ ഒരു വിവരവും ഇക്കാര്യത്തില്‍ ഇല്ല. അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഐഎ വെളിപ്പെടുത്തുന്നു.
ടെലിഗ്രാം സന്ദേശത്തിലൂടെയാണ് റാഷിദ് അബ്ദുള്ളയും ഒപ്പമുണ്ടായിരുന്ന നാല് പേരും അഫ്ഗാനില്‍ കൊല്ലപപ്പെട്ടതായി വിവരം പുറത്ത് വന്നത്. പിന്നാലെ ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ എന്‍ഐഎ കോടതി ഉത്തരവിട്ടു. വിദേശ ആന്വേഷണ ഏജന്‍സികള്‍, റോ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ മരിച്ചെന്ന വാര്‍ത്ത എന്‍ഐഎ തള്ളിയത്.അബ്ദുള്‍ റാഷിദ് അബ്ദുള്ള മരിച്ചതിന് കൃത്യമായ ഒരു തെളിവും ലഭിച്ചിട്ടില്ല. അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്‍ഐഎ വെളിപ്പെടുത്തുന്നു. കൊച്ചി എന്‍ഐഎ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അമേരിക്കന്‍ ബോംബിങ്ങില്‍ റാഷിദ് കൊല്ലപ്പെട്ടെന്നായിരുന്നു വാര്‍ത്ത. ഇയാള്‍ സ്ഥിരം അയക്കാറുള്ള ഓഡിയോ ക്ലിപ്പുകള്‍ വരാതിരുന്നതും മരിച്ചതായുള്ള സംശയം ബലപ്പെടുത്തി. എന്നാല്‍ റാഷിദും സംഘവും ഇപ്പോഴുള്ള ഖൊറാസാന്‍ മേഖലയില്‍ നിന്നും മാറാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട കഥയാണ് മരണവാര്‍ത്തയെന്ന് എന്‍ഐഎ സംശയിക്കുന്നു. ഇയാളുടെ ടെലിഗ്രാം അക്കൗണ്ട് നിലവില്‍ പ്രവര്‍ത്തനക്ഷമമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here