കര്‍ത്താര്‍പ്പൂര്‍ തീര്‍ത്ഥാടക ഇടനാഴിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യയുൂടെ ആവശ്യങ്ങള്‍ അംഗീകരിച്ച് പാകിസ്ഥാന്‍

കര്‍ത്താര്‍പ്പൂര്‍ തീര്‍ത്ഥാടക ഇടനാഴിയുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച വിജയം ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പാകിസ്ഥാന്‍ അംഗീകരിച്ചു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള തീര്‍ത്ഥാടകര്‍ക്ക് വിസ ഇല്ലാതെ കര്‍ത്താപുര്‍ സന്ദര്‍ശിക്കാം. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രം ഉപയോഗിക്കരുതെന്ന ആവശ്യം പാകിസ്ഥാന്‍ അംഗീകരിച്ചതായി ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി എസ്എസി എല്‍ദാസ് വ്യക്തമാക്കി.
ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗയില്‍ നടന്ന രണ്ടാം ഘട്ട കര്‍ത്താര്‍പ്പൂര്‍ ഇടനാഴി ചര്‍ച്ച വിജയം കണ്ടു. തീര്‍ത്ഥാടകരുടെ സൗകര്യം,സുരക്ഷ ഇടനാഴിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവുമായി ബന്ധപ്പെട്ട് ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പാകിസ്താന്‍ അംഗീകരിച്ചു. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നതിനൊപ്പം ഒരു തരത്തിലുള്ള ചാര്‍ജ്ജുകളും തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കില്ലെന്ന് പാക്ക് അധികൃതര്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഇന്ത്യക്കാരോടൊപ്പം ഓസിഐ കാര്‍ഡുള്ള ഇന്ത്യന്‍ വംശജരെയും തീര്‍ത്ഥാടക ഇടനാഴി ഉപയോഗിക്കാന്‍ അനുവദിക്കും. ആദ്യ ഘട്ടത്തില്‍ ദിവസേന അയ്യായിരം തീര്‍ത്ഥാടകരെയും തുടര്‍ന്ന്്് കൂടുതല്‍ തീര്‍ത്ഥാടകരെയും അനുവദിക്കും
പാകിസ്ഥാന്‍ ഭാഗത്ത് രവി നദിമുഖത്തോട് ചേര്‍ന്ന് പാലം നിര്‍മ്മിക്കണമെന്ന് ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു. തീര്‍ത്ഥാടക ഇടനാഴിയുടെ നിര്‍മ്മാണം സമയബന്ധിതമായി പുരോഗമിക്കുകയാണ്. ഈ വര്‍ഷം നവംബറില്‍ ഗുരുനാനാക്കിന്റെ 550 ആം ജന്‍മജയന്തിയോട് അനുബന്ധിച്ച് തീര്‍ത്ഥാടക ഇടനാഴി തുറക്കാന്‍ കഴിയുന്ന തരത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ യോഗത്തില്‍ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here