കാര്യവട്ടം ക്യാമ്പസിൽ വെച്ച് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ക്യാമ്പസിനുള്ളിൽ കാട്ടിൽ കണ്ടെത്തി

കാ​ര്യ​വ​ട്ടം ക്യാമ്പസിനുള്ളിൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ലെ എം​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ ശ്യാം ​പ​ത്മ​നാ​ഭ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു ക്യാമ്പ​സി​നു​ള്ളി​ലെ കാ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

ദു​ർ​ഗ​ന്ധ​ത്തെ തു​ട​ർ​ന്നു യൂ​ണി​വേ​ഴ്സി​റ്റി ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ജീ​ർ​ണി​ച്ച നി​ല​യി​ലാ​ണ്. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ല​ഭി​ച്ച ബാ​ഗി​ൽ ​നി​ന്ന് ഐ​ഡി കാ​ർ​ഡും പു​സ്ത​ക​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും കി​ട്ടി​യ​തി​ൽ​ നി​ന്നാ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​മു​ത​ലാ​ണ് ശ്യാ​മി​നെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​വ​ട്ടം ക്യാമ്പസി​ലാ​ണ് അ​വ​സാ​ന​മാ​യി ഇ​യാ​ളു​ടെ ഫോ​ണ്‍ ലൊ​ക്കേ​ഷ​ൻ കാ​ണി​ച്ചി​രു​ന്ന​ത്. ശ്യാം ​ക്യാമ്പ​സി​ൽ എ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

വ​ട​ക​ര സ്വ​ദേ​ശി​യാ​യ ശ്യാം ​ടെ​ക്നോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ​ഹോ​ദ​രി​യോ​ടൊ​പ്പം പാ​ങ്ങ​പ്പാ​റ​യി​ലു​ള്ള ഫ്ളാ​റ്റി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ലൈ​ബ്ര​റി​യി​ൽ പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞാ​ണു വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More