Advertisement

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; മുഖ്യ പ്രതികളായ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

July 15, 2019
Google News 1 minute Read

യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളായ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അനിശ്ചിതകാലത്തേക്കാണ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

അതേസമയം, അഖിലിനെ കുത്തിയതുമായി ബന്ധപ്പെട്ട് പ്രതികൾ കുറ്റം സമ്മതിച്ചു. അഖിലിനെ കുത്തിയത് പെട്ടെന്നുള്ള പ്രകോപനത്തിലാണെന്ന് ശിവരഞ്ജിത്തും നസീമും പറഞ്ഞു. സംഘർഷത്തിന് കാരണം അഖിലു സംഘവുമാണെന്നും പ്രതികൾ പറഞ്ഞു.

Read Also : യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികൾ കുറ്റം സമ്മതിച്ചു

ഇന്നലെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇന്നലെ പ്രതികൾക്കായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും, സ്റ്റുഡന്റ് സെന്ററിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. പി.എം.ജി സ്റ്റുഡന്റ് സെന്ററിലും പോലീസ് പരിശോധന നടത്തി. ഡി.സി.പി ആദിത്യയുടെ നേത്യത്വത്തിലായിരുന്നു പരിശോധന. ഇതിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here